പ്രളയ ദുരന്തത്തിൽ പെട്ട വാഹന ഉടമകൾക്ക് സൗജന്യ സർവീസുമായി ബിഎംഡബ്ല്യു. വെള്ളത്തില്‍ മുങ്ങിയതും , വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളിലും മറ്റും കുടുങ്ങിപോയതുമായ വാഹനങ്ങള്‍ സര്‍വ്വീസ് സെന്ററുകളില്‍ എത്തിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനു സംസ്ഥാനത്തുടനീളം അംഗീകൃത ടെക്നീഷ്യന്മാരെയും അഡൈ്വസര്‍മാരെയും എത്തിക്കുമെന്നു ബിഎംഡബ്ല്യു അറിയിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ ഷോറൂമുകളില്‍ നിന്ന് ലഭിക്കുന്ന സ്പെയര്‍ പാര്‍ട്സ് ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നു ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് കമ്ബനി നിര്‍ദേശം നല്കിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്കായി ബിഎംഡബ്ല്യുവിന്റെ റോഡ് സൈഡ് അസിസ്റ്റന്‍സ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. 18001032211 എന്ന നമ്ബറില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാണ്.
കേരളം വളരെ ഗുരുതരമായ സാഹചര്യം നേരിടുന്ന ഈ അവസരത്തിൽ ഉപഭോക്താക്കള്‍ക്ക് സകല പിന്തുണയും ഉറപ്പാക്കുമെന്നും അവരുടെ വാഹനങ്ങള്‍ക്ക് കാര്യക്ഷമമായ സര്‍വ്വീസ് നല്‍കുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും കമ്ബനിയുടെ പിന്തുണയുണ്ടെന്ന് ബിഎംഡബ്ല്യു ചെയര്‍മാന്‍ വിക്രം പാവ് പറഞ്ഞു.
Also read : പ്രളയ ദുരിതത്തിൽപെട്ട കേരളത്തിനു സഹായവുമായി ഹ്യുണ്ടായി
Post Your Comments