ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ മെഡൽ ഉറപ്പിച്ച് ഇന്ത്യ. ഗുസ്തിയില്‍ ആണുങ്ങളുടെ 65 kg ഫ്രീ സ്റ്റൈലില്‍ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ ഫൈനലില്‍ പ്രവേശിച്ചു. മംഗോളിയയുടെ ബാച്ചുലുന്‍ ബാറ്റ്മാഗ്നൈയെ മലർത്തിയടിച്ചാണ് ബജ്‌രംഗ് പൂനിയ ഫൈനലിൽ പ്രവേശിച്ച് മെഡലുറപ്പിച്ചത്. 10-0 എന്ന മികച്ച സ്കോറിനാണ് സെമിഫൈനലിൽ ബജ്‌രംഗ് മംഗോളിയന്‍ താരത്തെ തറപറ്റിച്ചത്.
Also Read: മിച്ചൽ ജോൺസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Post Your Comments