CinemaLatest NewsNews

കേരളത്തിനായി ഹിന്ദി സീരിയൽ താരങ്ങളും ; കേരളത്തിനോടൊപ്പം എന്നുള്ള ക്യാംപെയിന് വേണ്ടിയുള്ള വീഡിയോ

കേരളത്തിനുണ്ടായ പ്രളയത്തിൽ ദേശത്തിന്റെ നാനാഭാഗത്ത് നിന്നും സഹായങ്ങൾ എത്തുകയാണ്. ഇപ്പോൾ കേരളത്തിനൊപ്പം എന്ന ക്യാമ്പയിൻ വിഡീയോയിലൂടെ ഹിന്ദി സീരിയൽ താരങ്ങളും കേരളത്തിന് വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണ്. കേരളത്തിനോടൊപ്പം എന്നുള്ള ക്യാംപെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയാണ്. വീഡിയോക്ക് പുറമെ ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഇവർ കേരളത്തിനെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നുണ്ട്.

സ്റ്റാർപ്ലസ് ചാനലിലെ താരങ്ങളാണ് കേരളത്തിന് വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്. മൊഴിമാറ്റി എത്തുന്ന സീരിയലുകളെ മലയാളികൾ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കേരളത്തിലുണ്ടായ പ്രളയവും ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുമാണ് ഈ സോഷ്യല്‍ മീഡിയ ക്യാംപെയ്നിലൂടെ ഇവര്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ മാത്യഭാഷയായ ഹിന്ദിയിലായിരുന്നു ഇവരുടെ ക്യാംപെയ്ന്‍.

 

സിനിമയിലേതുപോലെ ആരാധകർ ഉള്ള ഒരു കൂട്ടമാണ് ഹിന്ദി സീരിയൽ ആർട്ടിസ്റ്റുകൾ. ഇന്ത്യയിൽ എല്ലായിടത്തും ഇവരുടെ സീരിയലുകൾ മൊഴിമാറ്റി എത്താറുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ബാക്ക് ഗ്രൗണ്ടിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹാഷ് ആള്‍ ഫോര്‍ കേരള എന്ന ഹാഷ് ടാഗിലാണ് ക്യാപെയിന്‍ നടക്കുന്നത്.

shortlink

Post Your Comments


Back to top button