മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് അന്‍പതില്‍ അധികം ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വ്യത്യസ്തരായ പതിനാറു പേര് നൂറു ദിവസം പുറം ലോക ബന്ധമില്ലാതെ കഴിയുന്ന ഈ ഷോ പലപ്പോഴും വിവാദങ്ങളില്‍ നിറയാറുമുണ്ട്.
ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ പുതിയ വിവാദത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് നടി ഹിമ ശങ്കര്‍. ഒരിക്കല്‍ ഷോയില്‍ നിന്നും പുറത്തായ ഹിമ തിരികെ എത്തിയത് മുതല്‍ ഹിമ സാബുവുമായി അടുപ്പം കാണിക്കുന്നത് ഷോയില്‍ ചര്ച്ചയാകുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസില്‍ സാബുവിന് ഉമ്മ കൊടുത്ത് ഹിമ കുടുങ്ങിയിരിക്കുകയാണ് ഹിമ. ഈ വിഷയത്തെ ചൂടോടെ ഏറ്റുപിടിച്ചിരിക്കുകയാണ് രഞ്ജിനി.
ആ ഉമ്മ ആസ്വദിച്ചിട്ടേയുള്ളുവെന്നു സാബു പറഞ്ഞിരിക്കുന്നതെന്നു രഞ്ജിനി ഹിമയോട് പറഞ്ഞു. എന്നാല്‍ രഞ്ജിനിയുടെ അഭിപ്രായത്തെ പൂര്‍ണമായും എതിര്‍ത്താണ് ഹിമ സംസാരിച്ചത്. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല, ഹിമ പുറത്ത് കാണുന്ന ആളല്ലെന്നും എന്റെയുള്ളില്‍ വര്‍ക്ക് ചെയ്യുന്ന കാര്യമാണ് ഞാന്‍ പെരുമാറുന്നതെന്നും ഹിമ പറയുന്നു. കൂടാതെ ആളുകള്‍ അതിനെ കുറിച്ച് എങ്ങനെ സംസാരിക്കുന്നു എന്നത് എന്നെ ബാധിക്കില്ല. എനിക്ക് തോന്നുന്ന വികാരം തുറന്ന് പറയാന്‍ മടിയില്ല. പക്ഷെ ഏത് തലത്തിലേക്ക് എങ്ങനെ എന്നത് എന്റെ കംഫേര്ട്ടിനനുസരിച്ചാണ്. എനിക്ക് ഇഷ്ടമുള്ള ഒരാളോട് നാളെ രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ചിലപ്പോള്‍ എനിക്ക് ഇഷ്ടം തോന്നില്ല. ഞാന്‍ അങ്ങനെയുള്ള ആളാണെന്നും ഹിമ തുറന്നു പറഞ്ഞു. അപ്പോ അതുപോലൊരു ഒരു വികാരം എന്നിലേക്ക് അടിച്ചേല്‍പ്പിച്ചാല്‍ അത് അസ്വസ്ഥതയുണ്ടാക്കുമെന്ന് സാബു പറയുന്നു. ഒരു ഉമ്മ കൊണ്ട് ലോകം പൊട്ടിത്തെറിക്കാന്‍ പോവുന്നില്ലെന്നും ഹിമ കൂട്ടിച്ചേര്‍ത്തു.
Post Your Comments