വിവിധ ഭാഷകളില്‍ വന്‍ വിജയമായ ബിഗ് ബോസ്സ് റിയാലിറ്റി ഷോ ഹിന്ദിയില്‍ പതിനൊന്നു പതിപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സല്‍മാന്‍ ഖാന്‍ അവതാരകനായി വരുന്ന ബിഗ് ബോസ് ഷോ പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബര്‍ 16നു ആരംഭിക്കും. ഇത്തവണ വലിയ മാറ്റങ്ങളാണ് ഷോയില്‍ ഉണ്ടാകുക.
21മത്സരാര്‍ത്ഥികള്‍ ഉള്ള ഷോയില്‍ പന്ത്രണ്ടുപേര്‍ യഥാര്‍ത്ഥ ജോഡികള്‍ ആയിരിയ്ക്കും. അവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തു വന്നിട്ടില്ല. എന്നാല്‍ വിവാദ താരങ്ങളായ മിലിന്ദ് സോമനും അങ്കിതയും ഷോയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെകൂടാതെ ടെലിവിഷന്‍ രംഗത്തെ പ്രിയ ജോഡികളായ ദീപികയും ഷോയിബും ഉണ്ടാകുമെന്നും സൂചന.
Post Your Comments