ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ സ്വർണം നേടി ഇന്ത്യ. ഗുസ്തിയില്‍ 65 kg ഫ്രീ സ്റ്റൈലില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയാണ് ഇന്ത്യയ്ക്ക് ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വര്‍ണം നേടിത്തന്നത്. ജപ്പാന്റെ താരമായ റാക്കറ്റാനി ഡൈച്ചിയെ മലർത്തിയടിച്ചാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം ബജ്‌രംഗ് പൂനിയ സ്വന്തമാക്കിയത്. ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ ഗോള്‍ഡ് കോസ്റ്റില്‍ വെച്ച് നടന്ന കോമ്മണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏവരും ഉറ്റുനോക്കിയ ഫൈനലിൽ വളരെ അനായാസമായാണ് പൂനിയ വിജയിച്ചത്.
Also Read: ഏഷ്യൻ ഗെയിംസ് നീന്തൽ; ഫൈനലിൽ സാജൻ പ്രകാശ് അഞ്ചാമത്
Post Your Comments