KeralaLatest News

ചെങ്ങന്നൂരില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷിക്കാനെത്തിയ സൈന്യത്തിന് നേരെയും ആക്രമണം

ചെങ്ങന്നൂ‌ര്‍ : പെണ്‍കുട്ടികള്‍ക്കും രക്ഷിക്കാനെത്തിയ സൈന്യത്തിന് നേരെയും ആക്രമണം. ചെങ്ങന്നൂരില്‍ എരമില്ലകര ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ഹെലികോപ്‌റ്റര്‍ വഴി എയര്‍ലിഫ്‌റ്റ് ചെയ്യുന്നതിനിടെ പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്‌റ്റര്‍ എത്തിയാല്‍ വീട് തകരുമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നു വിദ്യാര്‍ത്ഥിനികൾ പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ച്‌ കീറുകയും ചെയ്‌തു. കൂടാതെ രക്ഷാപ്രവർത്തിനെത്തിയ സൈനികർക്ക് നേരെയും ആക്രമണമുണ്ടായി.

ഇന്ന് വൈകിട്ട് 6.30നാണു  13 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തു തിരുവനന്തപുരത്തെത്തിച്ചതു. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലിൽ  ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ നാളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും.

Also readപ്രളയക്കെടുതി: സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യവർക്കെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button