ദുബായ് : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്‌തവുമായി യു.എ. ഇ. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ദേശീയ അടിയന്തിര കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ്സ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം.
ശൈഖ് ഖലീഫ ബിൻ സായിദ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി അബുദാബി, ഡെപ്യൂട്ടി സുപ്രീം കമാൻഡർ യു.എ.ഇ സായുധ സേന,യു എ ഇയിലെ പ്രമുഖ ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവരുടെയെല്ലാം സഹായം കമ്മിറ്റിയിൽ ഉണ്ടാകും.
Read also:ദുരിതാശ്വാസ ക്യാമ്പിലേക്ക് സാനിട്ടറി നാപ്കിനുകള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇത്കൂടി ശ്രദ്ധിക്കുക
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യുഎഇയുടെ വിജയത്തിനായി കേരള ജനത എക്കാലവും കൂടെ ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിലെന്നും അദ്ദേഹം തന്റെ ട്വിറ്ററിൽ പറഞ്ഞു.
പ്രളയത്തിന്റെ ഭീകരമായ പ്രത്യാഘാതത്തെ അതിജീവിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രമങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment