KeralaLatest News

പാമ്പിനെയും കൊണ്ട് അത്ഭുത സുവിശേഷ പ്രസംഗം: പാസ്റ്ററുടെ കഴുത്തിൽ പാമ്പ് കൊത്തി, വീണ്ടും ആവർത്തിച്ച പാസ്റ്ററുടെ മകനു സംഭവിച്ചത് ( വീഡിയോ)

അമേരിക്കയിലെ വിവാദ പാസ്റ്ററായ കോഡി കൂട്സ് പാമ്പ് കടിയേറ്റ് ആശുപത്രിയിലായി. പാമ്പിനെ പൊക്കി അത്ഭുത സുവിശേഷം പ്രസംഗിച്ച്‌ കൊണ്ടിരുന്ന ഈ പാസ്റ്ററുടെ കഴുത്തിന് പാമ്പ് ആഞ്ഞ് കൊത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെന്റക്കിയിലെ മിഡില്‍ബറോയിലെ ജീസസ് നെയിം ചര്‍ച്ചിലെ ഫുള്‍ ഗോസ്പല്‍ ടാബെര്‍നാകിളിലെ പാസ്റ്ററായ ഇദ്ദേഹത്തെ പാമ്പ് കൊത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്.

അതിനിടെ പാമ്പിനെ മുകളിലോട്ട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അത് പാസ്റ്ററുടെ ചെവിക്ക് ആഞ്ഞ് കൊത്തുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ലൈറ്റ് ബ്ലൂ ഷര്‍ട്ടിലേക്ക് രക്തം ചീറിത്തെറിച്ചിരിക്കുന്നതായും കാണാം. ഇതില്‍ തീരെ പരിഭ്രമിക്കാതെ പാസ്റ്റര്‍ തന്റെ പ്രസംഗം തുടര്‍ന്നുവെങ്കിലും വിഷത്തിന്റെ ആഘാതത്താല്‍ രക്തം വരുകയും അദ്ദേഹം തളരുകയുമായിരുന്നു.തനിക്ക് പേടിയില്ലെന്നും ദൈവം എല്ലാവിധ അസുഖങ്ങളും മാറ്റുന്നവനാണെന്നും രക്തം തുടച്ച്‌ കൊണ്ട് അതിനിടെ പാസ്റ്റര്‍ പറയുന്നതും കാണാം.

എന്നാല്‍ അവസാനം തളര്‍ന്ന പാസ്റ്ററെ വിശ്വാസികള്‍ താങ്ങിപ്പിടിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ചര്‍ച്ചില്‍ വച്ചായിരുന്നു റൂട്സിന്റെ പിതാവ് ജാമി റൂട്സ്നും പാമ്പിനെ ഉയര്‍ത്തി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കടിയേറ്റു മരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button