വാഷിംഗ്ടൺ: വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ഇന്ത്യൻ ടെക്കി വിചാരണ നേരിടുന്നു. യു.എസ് കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. ഇയാൾ ജയിൽ മോചിതനായാലും അമേരിക്കയിലേക്ക് തിരിച്ചെത്താൻ പറ്റാത്ത രീതിയിൽ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കും.
ഏഴ് മാസം മുൻപായിരുന്നു കേസിനാസ്പതമായ സംഭവം ഉണ്ടായത്. പ്രതി തന്റെ ഭാര്യയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ സഹയാത്രിക ലൈംഗികമായി ആക്രമിച്ചത്. ഉറക്കത്തിക്കായിരുന്ന പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഇയാൾ അഴിക്കുകയും ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു. ഇയാൾ ആദ്യം കൃത്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
Post Your Comments