തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്ന് പതിനായിരങ്ങള്‍ ഒറ്റപ്പെട്ട ചെങ്ങന്നൂരി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ കരസേനയുടെ 25 ബോട്ടുകള്‍ കൂടി ഉടൻ എത്തിക്കും. ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ് കൊണ്ടുവരുന്നത്. അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഈ ബോട്ടുകള്‍ക്ക് പോകാനാകും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്താനായിരുന്നില്ല.
ALSO READ: പ്രളയ ദുരന്തം; ഇന്നലെ മാത്രം സംസ്ഥാനത്ത് മരിച്ചത് 45 പേര്‍, എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍
ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകള്‍ എത്തിക്കുക. തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്ത് എത്തിക്കുന്ന ബോട്ടുകള്‍ ട്രക്കുകളില്‍ ആവശ്യ സ്ഥലങ്ങളിലെത്തിക്കുമെന്നാണ് വിവരം. അഞ്ച് ഹെലികോപ്റ്ററുകളും ഇന്ന് സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം എത്തുമെന്നാണ് വിവരം. 13 ഹെലികോപ്റ്ററുകളാണ് നിലവില്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തന രംഗത്ത് ഉള്ളത്. ചാലക്കുടിയിലേക്കും ഇന്ന് ബോട്ടുകള്‍ എത്തിക്കും.
Post Your Comments