കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും നേവിയും രംഗത്തുണ്ട്.
Also Read : കേരളത്തിലെ പ്രളയക്കെടുതി ; ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി
അതേസമയം കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നേറുകയാണ്. സംസ്ഥാനത്തിന്‍രെ ഭരണം പട്ടാളത്തിനെ ഏല്‍പ്പിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സൈന്യത്തിന്റെ സേവനം ആണ് വേണ്ടത്. കേരളത്തിന്റെ ഭരണം സൈന്യത്തിന് നല്‍കാനാവില്ല എന്നും കോടിയേരി പറഞ്ഞൂ.
കൂടാതെ വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കൈയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments