CinemaLatest NewsNews

എന്ത് തന്നെ സംഭവിച്ചാലും കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആയിരിക്കുമെന്ന് നടി ഖുശ്‌ബു

കേരളത്തിലെ രക്ഷാപ്രവർത്തനവും മറ്റു കാര്യങ്ങളെ കുറിച്ചും നിരന്തരം ട്വിറ്റെർ അപ്ഡേറ്റ് നടത്തുന്ന ആളാണ് ഖുശ്‌ബു

പ്രളയകെടുത്തി അനുഭവിക്കുന്ന കേരളത്തിന് സഹായവും ആശ്വാസവും ആയി നിരവധി അന്യഭാഷാ താരങ്ങൾ ആണ് മുന്നോട്ട് വന്നത്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് നടി ഖുശ്‌ബു. കേരളത്തിലെ രക്ഷാപ്രവർത്തനവും മറ്റു കാര്യങ്ങളെ കുറിച്ചും നിരന്തരം ട്വിറ്റെർ അപ്ഡേറ്റ് നടത്തുന്ന ആളാണ് അവർ.

“ഈ അവസരത്തിൽ കേരളത്തിനൊപ്പം നിന്നില്ലെങ്കിൽ, അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളും വളർച്ചയുമുള്ള മനുഷ്യർ എന്ന നിലയിൽ നമ്മൾ പരാജയപെട്ടു പോകും. കേരളത്തിന് ഇപ്പോൾ നമ്മുടെ ആവശ്യമുണ്ട്. ചെറിയ ചെറിയ തുള്ളികൾ ചേർന്നാണ് വലിയ സമുദ്രം ആകുന്നത്. നിങ്ങളാൽ ആവുന്ന രീതിയിൽ സഹായിക്കണം.” ഖുശ്‌ബു ട്വിറ്ററിൽ കുറിച്ച്.

 

വെള്ളപൊക്കം ദേശീയദുരന്തം ആകണം എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനും ഖുശ്‌ബു റീ ട്വീറ്റ് നൽകിയിരുന്നു. താൻ തനിക്ക് കഴിയുന്നത് ചെയ്തു എന്നും ബാക്കി ഉള്ളവർ ചെയ്യൂ എന്നും ഖുശ്‌ബു പറയുന്നു. വിശാൽ, തമന്ന, അദിതി റാവു എന്നിവരോട് ചെയ്യാനും ഖുശ്‌ബു പറയുന്നു.

shortlink

Post Your Comments


Back to top button