KeralaLatest News

ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം; ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്കെതിരെ കർശന നടപടി

ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന്

തിരുവനന്തപുരം: കേരളത്തിൽ ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം നടന്നതോടെ ആളുകൾ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. . എന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇത്തരത്തിൽ വ്യാജ പ്രചരണം നടന്നത്. തുടർന്ന് വൈകുന്നേരത്തോടെ പമ്പുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി അറിയിച്ചു. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ALSO READ: ഇല്ലിക്കല്‍ പാലത്തിനു സമീപം നാലുമൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചിയിലെ റിഫൈനറി പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബി.പി.സി.എല്‍ വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണഗതിയില്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഗതാഗത തടസം മൂലം ചരക്കുനീക്കത്തില്‍ ചെറിയ പ്രശ്നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുതോടെ അത് മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബി.പി.സി.എല്‍ കേരളാ റീടെയില്‍ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യര്‍ പറഞ്ഞു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് പമ്പ് ഉടമകള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button