കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനായി ഹോവര്‍ ക്രാഫ്റ്റ് എത്തുന്നു. കോസ്റ്റുഗാര്‍ഡിന്‍റെ പക്കലുള്ള ഏറെ പ്രത്യേകതകളുള്ള ബോട്ടാണ് ഇത്. കരയിലും ജലത്തിലും ഓടിക്കാവുന്ന വാഹനമായതിനാല്‍ ഒറ്റപ്പെട്ട് കിടക്കുന്നവരെ കണ്ടെത്താന്‍ സഹായകമാകും.
സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് ബോട്ടുകള്‍ വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. നിലവിൽ മംഗലാപുരത്താണ് ഈ ബോട്ടുള്ളത്, ഇതിനെ ആകാശമാര്‍ഗം കേരളത്തില്‍ ഉടനെത്തിക്കാനുള്ള നടപടി സ്വീകരിച്ച് കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളിൽ ഈ ബോട്ടുകൾ എത്തിക്കാൻ സാധിക്കും.
Read also:ദുരന്തം അനുഭവിക്കുന്നവർക്ക് സഹായ ഹസ്‌തവുമായി യു.എ. ഇ
പ്രധാനമായും കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലകളിലും വെള്ളം കൂടുതല്‍ പൊങ്ങിയിട്ടുള്ള ജില്ലകളായ എറണാകുളം, ഇടുക്കി, കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളില്‍ ഇവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
Post Your Comments