KeralaLatest News

ശക്തമായ മഴയില്‍ കുട്ടനാട് മുങ്ങുന്നു: ഒന്നര ലക്ഷം പേര് പാലായനം ചെയ്തു: രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി

കുട്ടനാടില്‍ നിന്നും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

പ്രളയം രൂക്ഷമായ കുട്ടനാട് മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ദയനീയമായ അവസ്ഥയിലേക്ക് കുട്ടനാട്, അപ്പർ കുട്ടനാട് മേഖല മാറുന്നു. കുട്ടനാടിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളാണ് സുരക്ഷിത മേഖലയിലേക്ക് രക്ഷപ്പെട്ടത്. എന്നാൽ, ആവശ്യത്തിന് ബോട്ട് സർവ്വീസ് ഇല്ലാതിരുന്നത് വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി. ആലപ്പുഴ വഴിയുള്ള ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മഴയെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

താലൂക്കിലെ വിവിധ പ്രദേങ്ങളില്‍ നിന്നും ആയിരത്തോളം പേരെ ഇന്നലെ രാത്രിയോടെ ആലപ്പുഴയിലെത്തിച്ചു. കുട്ടനാട്ടിലെ പല ഭാഗങ്ങളിലും ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്നനിലയിലാണ്. വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയരുന്നത് കുട്ടനാടിനെ വീണ്ടും പ്രതിസന്ധിയിലാക്കും. കൈനകരി, നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 1000 പേരെ ആലപ്പുഴയിലെത്തിച്ചു. ഇനിയും 200 ഓളം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റാനുണ്ട്. ഇന്നലെ നെടുമുടിയില്‍ 3 ഇടത്ത് മട വീണു.

നെടുമുടി കൊട്ടാരം സ്‌കൂളിലെ ക്യാമ്പില്‍ വെള്ളം കയറി. തണ്ണീര്‍മുക്കം ബണ്ടിന്‍റെ 90 ഷട്ടറുകള്‍ നിലവിലെ 5 മീറ്ററില്‍ നിന്ന് 40 സെമി ഉയര്‍ത്തി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയതിനാല്‍ ദേശീയ പാതയില്‍ ഗതാഗതം ചെറിയരീതിയില്‍ സ്തംഭനമുണ്ടാക്കി. കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ 500 ഓളം കുടുംബങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ജലനിരപ്പുയരുന്നതിനാല്‍ കുട്ടനാട്ടില്‍ മടവീഴ്ചയും വ്യാപകമായിട്ടുണ്ട്. ഇന്നത്തോടെ എല്ലാവരെയും കുട്ടനാടില്‍ നിന്നും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഇതിനിടെ ഇവിടെ രക്ഷാ പ്രവർത്തനത്തിനായി പോയ ബോട്ടും 10 പേരെയും കാണാതായി. വൈകിട്ട് അഞ്ചുമണിക്കാണ് കാര്‍ത്തികപ്പള്ളി കേന്ദ്രീകരിച്ച മത്സ്യത്തൊഴിലാളിസംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായത്. ആറാട്ടുപുഴയില്‍ നിന്നെത്തിയ മിന്നല്‍ക്കൊടി എന്ന ബോട്ടാണ് ഗര്‍ഭിണിയും കുഞ്ഞുമടക്കം അകപ്പെട്ടതായതറിഞ്ഞ് രക്ഷിക്കാന്‍ പോയത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button