ആലപ്പുഴ : സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തവർക്കെതിരെ കർശന നടപടി. കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നൽകാത്ത വേമ്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി സുധകരൻ ഉത്തരവിട്ടു.
Read also: കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി
ബോട്ട് ഉടമകളെ ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇവരുടെ ലൈസൻസുകൾ റദ്ദാക്കും. 30 ബോട്ടുകളാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.
Post Your Comments