തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. കാര്യാലയങ്ങളിൽ ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി മേലധികാരികളോട് നിർദേശിച്ചു. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാസമയവും സജ്ജരായിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്കി.
Also Read: കേരളത്തിന് വേണ്ടി മോഹൻലാലിന്റെ സഹായ അഭ്യർത്ഥന വീഡിയോ
Post Your Comments