സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
എന്നാല്‍ കേരളത്തിന്റെ മഹാദുരന്തത്തില്‍ ഹൃദയംനൊന്ത് ഒരു വിദേശ പൗരന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവാക്കുകളുമായാണ് ആ യുവാവ് രംഗത്തെത്തിയത്. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവിധ പിന്തുണയുണ്ടെന്നും യുവാവ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു. കനത്ത മഴമൂലം കേരളത്തില്‍ റോഡ് ഗതാഗതവും വ്യോമഗതാഗതവും റെയില്‍വേയും പ്രവര്‍ത്തന രഹിതമായെന്നും പലരും ഭക്ഷണം പോലും കഴിക്കാതെയാണ് കേരളത്തില്‍ കഴിച്ചുകൂട്ടുന്നതെന്നും വീഡയോയിലൂടെ യുവാവ് തുറന്നുപറയുന്നു.
Also Read : പ്രളയക്കെടുതി: സഹായവുമായി വിജയ് സേതുപതിയും നയന്‍താരയും
യുഎഇയില്‍ നിന്നുമാണ് യുവാവ് കേരളത്തിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യുഎഇയിലുള്ളവര്‍ക്കും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കാമെന്ന് യുവാവ് പറയുന്നു. ലുലു എക്‌സേഞ്ച് വഴിയും അല്‍-അന്‍സാരി എക്‌സ്‌ചേഞ്ച് വഴിയും യുഎഇയിലുള്ളവര്‍ക്ക് പണം അടയ്ക്കാണെന്നും അതിന് പ്രത്യേകം ചാര്‍ജുകള്‍ ഈടാക്കില്ലെന്നും യുവാവ് വീഡിയോയിലൂടെ വ്യക്തമാക്കി.
Post Your Comments