![helicopter](/wp-content/uploads/2018/08/helicopter-1.jpg)
പത്തനംതിട്ട: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
Also Read : ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി; എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍
അതേസമയം പ്രത്യേക മുന്നറിയിപ്പുമായി നാവിക സേന രംഗത്തെത്തി. ഇന്ന് രാവിലെ 6.20ന് ആദ്യ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധയോടെ കാത്തിരിക്കണമെന്നും നേവി അറിയിച്ചു.
കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഇന്ന് രാവിലെ ആദ്യ ഫ്ളൈറ്റ്: 6.20 am
ഹെലികോപ്റ്റര്‍ ശബ്ദം ശ്രദ്ധിക്കുക
ഹെലികോപ്റ്റര്‍ കണ്ടാല്‍
ഉയര്‍ന്ന സ്ഥലത്തു നില്ക്കുക
തീയോ പുകയോ ഉണ്ടാക്കുക
നല്ല നിറമുള്ള തുണി വീശുക
പ്രധാന സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ചുറ്റിക്കറങ്ങുന്നുണ്ടാവും.
കഴിവിന്റെ പരമാവധിവരെ സഹായിക്കുന്നുണ്ടാവും.
ശുദ്ധ ജലവും ഭക്ഷണ വസ്തുക്കളും കരുതുന്നുണ്ട്.
ധൈര്യമായിരിക്കാം; നേവി കൂടെയുണ്ട്.
Post Your Comments