സിനിമകൾക്ക് പുറമെ സബ്‌ടൈറ്റിലും സെൻസർ ചെയ്യാനുള്ള തീരുമാനത്തെ ന്യായികരിച്ച് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സെൻസർ ബോർഡ് ന്യായികരണവുമായി വന്നത്. സിനിമ സെൻസറിങ്ങിനു ശേഷം സബ്‌ടൈറ്റിലിൽ പുതിയ വാക്കുകൾ കൂട്ടിച്ചേർക്കുന്നു എന്ന കാരണത്താൽ ആണ് സെൻസ് ബോർഡ് ഇങ്ങനെ ഒരു നീക്കത്തിന് ഒരുങ്ങുന്നത്.
സബ്‌ടൈറ്റിലുകള്‍ സെന്‍സര്‍ ചെയ്യിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 27നാണ് ഹര്‍ജ്ജിക്കാരന് സെന്‍സര്‍ ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ചത്. തുടര്‍വാദത്തിനായി കേസ് ഓഗസ്റ്റ് 20ലേക്ക് മാറ്റിവച്ചു. സെന്‍സര്‍ബോര്‍ഡിന്റെ പുതിയ തീരുമാന പ്രകാരം നിര്‍മ്മാതാക്കള്‍ ആദ്യം സിനിമ സെന്‍സര്‍ ചെയ്യുകയും പിന്നീട് സബ്ടൈറ്റിലുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ അവ സെന്‍സറിങ്ങിനായി സമര്‍പ്പിക്കുകയും ചെയ്യണം.
Post Your Comments