പത്തനംതിട്ട: ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പമ്പ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
Also Read:പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗിൾ
ഇന്ന് രാവിലെ ആനത്തോട് അണക്കെട്ടില്‍നിന്നും 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിയിരുന്നത്. എന്നാൽ മഴ കുറഞ്ഞതിനാൽ ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടർന്നാണ് ആനത്തോട് അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.
Post Your Comments