Latest NewsCinemaNews

വിമർശനങ്ങൾക്കൊടുവിൽ കേരളത്തിന് അമ്മയുടെ 50 ലക്ഷം

നേരത്തെ 'അമ്മ സംഘടനാ വെറും 10 ലക്ഷം മാത്രമേ നല്കിയൊള്ളു എന്ന് ആക്ഷേപം ഉയർന്നിരുന്നു

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മ സംഘടനയുടെ 40 ലക്ഷം കൂടി. ഇതോടെ അമ്മ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം സംഭാവന നൽകി. നേരത്തെ ‘അമ്മ സംഘടനാ വെറും 10 ലക്ഷം മാത്രമേ നല്കിയൊള്ളു എന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഘടനയുടെ പ്രതിനിധികളായ മുകേഷ്, ജഗദീഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.

അമ്മയുടെ ഫേസ്ബുക് കുറിപ്പ്…

സുഹൃത്തേ,

ഇപ്പോൾ സംജാതമായ അവസ്ഥയിൽ നിന്നും കേരളം കരകയറുന്നതിനായി, വലിയൊരു കൂട്ടായ്മയുടെ ഭാഗമായി, ” അമ്മ ” അംഗങ്ങൾ താങ്കൾക്ക് സൗകര്യ പ്രദമായ ഏറ്റവും അടുത്തുള്ള സ്ഥലത്തു നടക്കുന്ന ക്യാമ്പുകളിൽ – സേവനം ചെയ്തു സഹായിക്കുകയോ / മറ്റു തരത്തിലുള്ള സഹായങ്ങൾ എത്തിക്കുവാൻ കഴിയുന്ന രീതിയിലോ പ്രവർത്തിക്കാവുന്നതാണ് … “അമ്മ”യിൽ നിന്നും ഇന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 40 ലക്ഷം കൂടെ കൊടുത്തു … ഇപ്പോൾ മൊത്തം 50 ലക്ഷം നൽകാൻ കഴിഞ്ഞിട്ടുണ്ട് … കൂടാതെ വ്യക്തിപരമായി നല്കാവുന്നതും നല്കികൊണ്ടിരിക്കുന്നുണ്ട്. സഹകരിക്കുക … നന്ദി,

ജനറൽ സെക്രട്ടറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button