തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങുമായി തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും നയന്‍താരയും. നയൻതാര 10 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും നല്‍കും. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കാണ് ഇരുവരും തുക സംഭാവന ചെയ്യുന്നത്. കേരളത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയുടെ ഒപ്പമാണ് താനെന്ന് വിജയ് സേതുപതി അറിയിച്ചു. നേരത്തെ നിരവധി താരങ്ങൾ കേരളത്തിന് സഹായവുമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് രംഗത്തെത്തിയിരുന്നു.
Also Read: പ്രളയക്കെടുതി; സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത മുഴുവനായും ദുരിതാശ്വാസനിധിയിലേക്ക്
Leave a Comment