തൃശൂര്‍: കനത്ത മഴയില്‍ ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞത് ഗതാഗതം പുന: സ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങള്‍ പാലക്കാട് ഭാഗത്തേക്ക് പോകാന്‍ കഴിയാതെ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്
Post Your Comments