Latest NewsGulf

ലംബോര്‍ഗനിയിൽ ചീറിപ്പാഞ്ഞു; വിനോദസഞ്ചാരിക്ക് ദുബായിൽ 32 ലക്ഷം രൂപ പിഴ

240 കിലോമീറ്റര്‍ വേഗതയില്‍ വാഹനം കടന്നുപോകവെ 12 ഇടങ്ങളിലെ റഡാറുകള്‍

ദുബായ്: ദുബായിൽ ലംബോര്‍ഗനിയിൽ ചീറിപ്പാഞ്ഞ വിനോദസഞ്ചാരിക്ക് കോടതി 32 ലക്ഷം രൂപ പിഴ വിധിച്ചു. ബ്രിട്ടീഷ്കാരനായ യുവാവ് ദുബായിൽ എത്തിയ ശേഷം ആഢംബര കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു. 25കാരനായ യുവാവ് ഒടുവിൽ ദുബയ് പോലിസ് നല്‍കിയ ഇളവ് സ്വീകരിച്ച്‌ 117,380 ദിര്‍ഹം അടച്ചാണ് തടിതപ്പിയത്. കഴിഞ്ഞ ജൂലൈ 30നായിരുന്നു ദുബയ് ശെയ്ഖ് സായിദ് റോഡിലൂടെ ബ്രട്ടീഷുകാരന്റെ മരണയോട്ടം. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇദ്ദേഹം കാറോടിച്ചത്. വഴിനീളെ നിരീക്ഷണ കാമറകളില്‍ അമിതവേഗം പതിഞ്ഞതോടെ 1.7 ലക്ഷം ദിര്‍ഹം പിഴ ലഭിക്കുകയായിരുന്നു.

ALSO READ: പ്രളയത്തിൽ മുങ്ങി കുട്ടനാട്: നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

240 കിലോമീറ്റര്‍ വേഗതയില്‍ വാഹനം കടന്നുപോകവെ 12 ഇടങ്ങളിലെ റഡാറുകള്‍ ഇത്രേ രേഖപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 70000 ദിര്‍ഹം പിഴ ഇനത്തിലും ഒരു ലക്ഷം ദിര്‍ഹം നിയമലംഘനം നടത്തിയ വാഹനം പിടിച്ചെടുക്കാതിരിക്കുന്നതിനുള്ള തുകയെന്ന നിലയിലുമാണ് 1.7 ലക്ഷം ദിര്‍ഹം അടക്കേണ്ടിവന്നത്. ലംബോര്‍ഗിനിയില്‍ കയറിയാല്‍ കാറിന്റെ വേഗം നിയന്ത്രിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു സ്പീഡ് ഭ്രമക്കാരനായ ടൂറിസ്റ്റ് പോലിസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button