കോട്ടയം : കേരളത്തെ പ്രളയദുരന്തത്തിലാക്കിയ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കാണ് മാറുന്നത്. ഇനി കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല എന്നാണ് നിഗമനം. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്.
ഉടനെത്തും.
Post Your Comments