Latest NewsKerala

കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഗര്‍ഭിണിയെ രക്ഷപ്പെടുത്തി

കേരളത്തിലെ കനത്ത മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന

കൊച്ചി: കൊച്ചി കാലടിയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി. ജുമാ മസ്ജിദില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഹെലികോപ്റ്ററിലെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇനിയും 500ഓളം പേര്‍ ഈ പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്.

കേരളത്തിലെ കനത്ത മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന . ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളുടെയും ഒഡീഷയുടെയും മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും ലക്ഷ്യമാക്കി നീങ്ങുന്നതായാണ് സൂചന. ഇതോടെ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.

ALSO READ: പന്തളം ടൗൺ മുങ്ങി: വെള്ളം അതിവേഗം കുത്തിയൊലിക്കുന്നു

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആലുവ, പത്തനംതിട്ട ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തുന്നത്.വെള്ളം കയറിയ പലയിടത്തെയും ജലനിരപ്പ് കുറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button