KeralaLatest News

4,000 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി . കേന്ദ്രത്തിന് അനുകൂല മനോഭാവമെന്ന് മുഖ്യമന്ത്രി

കേന്ദ്ര ഭക്ഷണവിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകള്‍ അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പലയിടത്തും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി, പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. ,000 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി . കേന്ദ്രത്തിന് അനുകൂല മനോഭാവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിനേ പേരാണ് കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനം. സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തിലധികം പേരാണുള്ളത്. ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 164 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്.

ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ 11 ഹെലികോപ്റ്ററുകള്‍ കൂടൂതല്‍ പ്രശ്ങ്ങളുള്ള ഭാഗത്തേക്ക് അയക്കും. പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി വിശദമാക്കി.ആര്‍മിയുടെ 16 ടീമും നാവിക സേനയുടെ 13 ടീമും തൃശൂരിലും 12 ടീം ആലുവയിലും 3 ടീം പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിക്കുന്നു.

കോസ്റ്റ്ഗാർഡിന്‍റെ ടീം 28 കേന്ദ്രങ്ങളിലുണ്ട്. എന്‍ടിആര്‍എഫിന്‍റെ ടീം 4000 അധികം പേരെ രക്ഷപ്പെടുത്തി. നാവികസേന 550 പേരെ രക്ഷപ്പെടുത്തി. ഇടുക്കിയിലും വയനാട്ടിലും മഴ കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്റ്ററില്‍ വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷണവിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകള്‍ അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button