പുലാവ് നമ്മളൊക്കെ കഴിച്ചിട്ടുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് പുലാവ്. എന്നാല്‍ ആരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും വെണ്ടയ്ക്ക പുലാവ്. കുറച്ചു സമയംകൊണ്ട് രുചികരമായ രീതിയില്‍ തയാറാക്കാന്‍ കഴിയുന്ന ഒരു വിഭവംകൂടിയാണ് വെണ്ടയ്ക്ക പുലാവ്.
Also Read : ന്യൂജെന്‍ ഫുഡീസിന്റെ പ്രിയ വിഭവം ചിക്കന്‍ മോമോസ്
ആവശ്യമായ ചേരുവകള്‍
ബസ്മതി റൈസ് – 2 കപ്പ് (ഉപ്പിട്ട് വേവിച്ചു വയ്ക്കുക
വെണ്ടയ്ക്ക – 12 എണ്ണം വട്ടത്തില്‍ അരിയുക.
സവാള – 1 കനം കുറച്ച് നീളത്തില്‍ അരിഞ്ഞു വയ്ക്കുക
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 3 എണ്ണം
പച്ചമുളക് – 2
തക്കാളി – 1 ചെറുതായി അരിയുക
കാരറ്റ് – 1 ചെറുതായി അരിയുക.
പുതിനയില – ‘3 tbട ( 1 tsp കുറച്ചു മാറ്റി വയ്ക്കുക )
മല്ലിയില – 2 tbs ( 1/2 tspകുറച്ചു മാറ്റി വയ്ക്കുക )
മഞ്ഞള്‍പ്പൊടി – 1/4 tsp
മുളകുപൊടി – 1 tsp
ഗരം മസാല – 1 tsp
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
താളിക്കാന്‍
എണ്ണ – 3 tbട
വഴനയില – 2 ചെറുത്
ഗ്രാമ്പൂ – 2
ഏലയ്ക്ക – ‘ 3
ജീരകം – 1/2 tsp
അണ്ടിപരിപ്പ് -10
കിസ്മിസ് – 10
തയാറാക്കുന്ന വിധം
1. വെണ്ടയ്ക്ക എണ്ണയില്‍ വറുത്തു വയ്ക്കുക.
2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക
3. ചീനച്ചട്ടി ചൂടാക്കി എണ്ണ ചൂടാവുമ്പോള്‍ ഗ്രാമ്പൂ, ഏലയ്ക്ക, ജീരകം, വഴനയില എന്നിവ ഇട്ട് പൊട്ടുമ്പോള്‍ അണ്ടിപരിപ്പ് , മുന്തിരി ചേര്‍ത്ത് മൂപ്പിക്കുക.അതിലേക്ക് സവാള, കാരറ്റ് ചേര്‍ത്ത് ഒന്നുവഴന്നു വരുമ്പോള്‍ ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, ചേര്‍ത്ത് വഴറ്റി തക്കാളിയും ഉപ്പും, ഒരു നുള്ളു പഞ്ചസാരയും ചേര്‍ത്ത് നല്ലപോലെ വഴറ്റി മല്ലയില, പുതിനയില ചേര്‍ത്ത് ഒന്നു ഇളക്കി നേരത്തേ വേവിച്ച ചോറും, വെണ്ടയ്ക്കയും ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ച് 2മിനുട്ട് ചെറുതീയില്‍ വയ്ക്കുക. അതിനു ശേഷം വാങ്ങി മല്ലിയില പുതിനയില, വറുത്ത സവാള മുകളില്‍ വിതറുക.
Post Your Comments