NewsFood & Cookery

ന്യൂജെന്‍ ഫുഡീസിന്റെ പ്രിയ വിഭവം ചിക്കന്‍ മോമോസ്

ഭക്ഷണപ്രിയരുടെ കാര്യത്തില്‍ കേരളം ഒരുപടി മുന്നില്‍ തന്നെയാണെന്ന് പറയാം. ഇന്നത്തെ നമ്മുടെ ന്യൂജെന്‍ പിള്ളേരുടെ ഒരു ഇഷ്ട വിഭവമാണ് മോമോസ് ഇതില്‍ ചിക്കന്‍ മോമോസിനാണ് ആവശ്യക്കാരേറെ എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാന്‍ അറിയില്ലേ എന്ന് പറയുന്ന കുടുംബിനികള്‍ അല്പം ശ്രദ്ധിച്ചാല്‍ അടിപൊളി ചിക്കന്‍ മോമോസ് നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം. മറുനാട്ടില്‍ നിന്നാണ് വരവെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണരംഗത്തെ തരംഗമായ ചിക്കന്‍ മോമോസിന്റെ റെസിപി ഇതാ….

ചിക്കന്‍ മോമോസിന് ആവശ്യമായ സാധനങ്ങള്‍:

ചിക്കൻ വേവിച്ചത് 1 കപ്പ്‌
ഇഞ്ചി വെളുതുള്ളി പച്ചമുളക് ചെറുതായി അരി ഞ്ഞത് 2 സ്പൂണ്‍
തക്കാളി 1
സവാള 2 പൊടിയായി അരി ഞ്ഞത്‌
മൈദ 2 കപ്പ്‌
ഉപ്പ്
വെളിച്ചെണ്ണ
മുളക് പൊടി 1 സ്പൂണ്‍
മല്ലിപൊടി 1/2 സ്പൂണ്‍
മഞ്ഞൾപൊടി 1/4 സ്പൂണ്‍
പെരുംജീരകം ,കുരുമുളക് പൊടി 1/4 സ്പൂണ്‍
ചിക്കൻ മസാല 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം:

മൈദ ചപ്പാത്തിമാവ് പോലെ കുഴച്ചു മാറ്റിവെക്കുക
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ വഴറ്റി പൊടികളെല്ലാം ചേർത്ത് നന്നായി വഴന്നു വരുമ്പോൾ തക്കാളിയും വേവിച്ചുവെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക വെള്ളം വറ്റിവരുമ്പോൾ തീ ഓഫ് ചെയ്യുക. കുഴച്ചു വെച്ച മാവിൽ നിന്നും ഓരോ ഉരുള എടുത്തു് വട്ടത്തിൽ പരത്തി ഓരോ സ്പൂണ്‍ ചിക്കൻ മിക്സ് വെച്ചു ഇഷ്ടമുള്ള ആകൃതിയിലാക്കി ഇഡ്ഡലി പാത്രത്തിൽ വെച്ചു വേവിച്ചെടുക്കുക (മൈദക്കുപകരം ഇടിയപ്പത്തിന്റെ മാവ് ഉപയോഗിച്ചും ചെയ്യാം )

ടോമോറ്റോ സോസ് ഉണ്ടാക്കുന്ന വിധം:

വേവിച്ച തക്കാളിയും 1/2 സ്പൂണ്‍ മുളക് പൊടിയും1/4 സ്പൂണ്‍ കുരുമുളകുപൊടി, ഒരു പച്ചമുളകും ഒരു വെളുത്തുള്ളി യും ഒരു സ്പൂണ്‍ എണ്ണയിൽ നന്നായി വഴറ്റി മിക്സിയിൽ അടിച്ചു ഒരു സ്പൂണ്‍ പഞ്ചസാരയും ചേർത്താല്‍ ഉഗ്രന്‍ ടോമോറ്റോ സോസ് ആയി

അപ്പോള്‍ ഇനി ന്യൂജെന്‍ ഫുഡ്‌ തരംഗം ഇനി നിങ്ങളുടെ അടുക്കളയിലാകട്ടെ…….

shortlink

Related Articles

Post Your Comments

Related Articles


Back to top button