KeralaLatest News

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കില്ല

സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജനിരപ്പ് ഉയരുന്നു. നിലവില്‍ 2402.35 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. നിലവില്‍ സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. ഇത് സെക്കന്‍ഡില്‍ 20 ലക്ഷം ലിറ്റര്‍ ആക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും ഇടുക്കി ജില്ലാ ഭരണകൂടം എതിര്‍ക്കുകയായിരുന്നു. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കി വിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

ALSO READ:പ്രളയക്കെടുതി; എഴുപതോളം പേർ അഭയം തേടിയ കെട്ടിടം തകർന്നു; 7 പേരെ കാണാനില്ല

കഴിഞ്ഞ മൂന്നു ദിവസമായി മഴ നിർത്താതെ പെയ്യുകയാണ് ഈ സാഹചര്യത്തിൽ ഡാമിൽ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടാല്‍ എറണാകുളത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്ന സ്ഥിതിയുണ്ടാകും. പെരിയാറിലെ ജലനിരപ്പ് കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതോടെയാണ് ചെറുതോണി ഡാമില്‍ നിന്ന് ഉടനെ കൂടുതല്‍ ജലം ഉടന്‍ പുറത്തേക് വിടില്ലെന്ന് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button