KeralaLatest News

കനത്തമഴ ; പത്തനംതിട്ട ജില്ലയിൽ നേരിയ ആശ്വാസം

വെള്ളം താഴുന്നതോടെ ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ മഴയ്ക്ക് നേരിയ ആശ്വാസ. റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴ്ന്നിട്ടുണ്ട് . രണ്ടുദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിന് പേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

വെള്ളം താഴുന്നതോടെ  ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. റാന്നി,കോഴഞ്ചേരി, മാരാമണ്‍ ,ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിായി കൊല്ലത്തുനിന്ന് 85 ബോട്ടുകള്‍ കൂടി പത്തനംതിട്ടയിലെത്തിച്ചു.

Read also:ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ല്‍ ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ

റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴുന്നതോടൊപ്പം മാന്നാര്‍ ,അപ്പര്‍ കുട്ടനാട് മേഖലയിലേക്ക് പ്രളയ ജലം കയറുന്നുണ്ട്. കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 23 ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍ തുടങ്ങിയവുമായാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button