KeralaLatest News

സഹായത്തിനായി യാചിച്ച് സജി ചെറിയാന്‍ എം.എല്‍.എ: ചെങ്ങന്നൂരില്‍ 50 പേര്‍ മരിച്ചു കിടക്കുന്നു

ചെങ്ങന്നൂര്‍•കേന്ദ്ര സഹായം യാചിച്ച് ചെങ്ങന്നൂരിലെ സി.പി.ഐ.എം എം.എല്‍.എ സജി ചെറിയാന്‍. അടിയന്തിരമായി സഹായം ലഭിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. പതിനായിരങ്ങളാണ് ചെങ്ങന്നൂര്‍ ഭഗത്ത് മരണമുഖത്തുള്ളത്. കാലുപിടിച്ചിട്ടും ഹെലിക്കോപ്റ്റര്‍ സഹായം ലഭിച്ചില്ലെന്നും എം.എല്‍.എ പറഞ്ഞു.

ചെങ്ങന്നൂരില്‍ 50 പേര്‍ മരിച്ചു കിടക്കുന്നതായും സജി ചെറിയാന്‍ വെളിപ്പെടുത്തി. ഉടന്‍ സഹായം കിട്ടിയില്ലെങ്കില്‍ ഇന്ന് രാത്രി പതിനായിരങ്ങള്‍ മരിച്ചുവീഴും. കാലുപിടിച്ചിട്ടും ഹെലിക്കോപ്റ്റര്‍ സഹായം ലഭിച്ചില്ല. പട്ടാളത്തെ ഇറക്കണമെന്ന് കേണപേക്ഷിക്കുകയാണ് . പട്ടാളം പരമാവധി സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലിയിലൊക്കെ കഴിയുന്നത്.

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button