Life Style

വീടിനുള്ളിൽ വെള്ളം കയറുമ്പോൾ പാമ്പുകളെ സൂക്ഷിക്കുക !

1.ശക്തമായ മഴക്കാലത്ത് പാമ്പുകൾ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിക്കിടക്കാം. അത് കൊണ്ട് തന്നെ ഷീറ്റുകളോ മറ്റു വസ്ത്രങ്ങളോ കുന്നുകൂട്ടിയോ ചുരുണ്ടു കൂട്ടിയോ സൂക്ഷിക്കരുത്.

2. മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂവിനുള്ളിലുമെല്ലാം തണുപ്പു തേടി പാമ്പുകള്‍ പതുങ്ങിയിരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച ശേഷം മാത്രം ഇടുക.വാഹനങ്ങളുടെ അടിഭാ​ഗവും ക്യത്യമായി പരിശോധിച്ച് പാമ്പ് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം വണ്ടി എടുക്കുക.

3. വീട്ടുവളപ്പിലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം പരിശോധിക്കണം. മഴക്കാലത്തു പൊഴിയുന്ന ഇലകള്‍ക്കടിയിലും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്.

4. മഴക്കാലത്ത് വീടും പരിസരവും കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

5. മഴക്കാലത്ത് പാമ്പുകൾ വീട്ടിലേക്ക് ഏതു വഴി വേണമെങ്കിലും കടക്കാം. അത് കൊണ്ട് തന്നെ മുന്‍കരുതലെടുക്കുകയാണെങ്കില്‍ വിഷപ്പാമ്പുകളുടെ കടിയേല്‍ക്കാതെ പ്രതിരോധിക്കാൻ സാധിക്കും. പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്നു ചികിത്സ തേടാനും ശ്രമിക്കണം.

6. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

7. വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button