കോട്ടയം : മുണ്ടക്കയത്ത് തോപ്പില്‍ക്കടവ് പാലം ഒലിച്ചുപോയി. ആയിരങ്ങള്‍ ഈ പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്നതായി റിപ്പോർട്ട്. അഴുതയാറിനു കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഒലിച്ചുപോയതോടെ പാലത്തിനക്കരെയുള്ള മൂഴിക്കല്‍ ഭാഗത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്.
Read also:ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു
കനത്ത മഴയില്‍ വന്‍മരം ഒഴുകിയെത്തി ഈ പാലത്തിനു താഴെ തടഞ്ഞുനിന്നിരുന്നു. ഇത് ഇവിടെ നിന്നും നീക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസം നേരിട്ടിരുന്നു. ഇതാവാം പാലം തകരാനുള്ള കാരണം എന്ന് വ്യക്തമാകുന്നു.
Post Your Comments