KeralaLatest News

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാനാകുമോയെന്നും ആരാഞ്ഞു.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നിലവിലെ മുല്ലപ്പെരിയാറിന്റെ സ്ഥിതിയറിയാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെയാണ് ഉപസമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയം അത്യന്തം ഗൗരവതരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. കൂടാതെ മുല്ല പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാനാകുമോയെന്നും ആരാഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

ALSO READ:മുല്ലപ്പെരിയാര്‍ ജലനിരപ്പ് : കേരളത്തെ ഞെട്ടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

മനോജ് ജോര്‍ജ് എന്ന അഭിഭാഷകനാണ് കേരളത്തിന്റെ സ്ഥിതിഗതികള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 33 ഡാമുകള്‍ തുറന്നിരിക്കുകയാണെന്നും അത് അത്യന്തം വലിയ പ്രളയക്കെടുതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മനോജ് പറഞ്ഞു. ഇതിന് മറുപടിയായാണ് കേരളത്തിലെ സാഹചര്യം ഗൗരവമുള്ളതും ഒരുപോലെ ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button