KeralaLatest News

സുരക്ഷാ മുന്‍കരുതലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സാധാരണക്കാര്‍ക്കായി സണ്ണി വെയ്‌നിന്റെ വിലയേറിയ ഉപദേശം

നെഞ്ചിന്റെ ഉയരത്തിൽ വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കുഴിയിൽ പെട്ടാൽ തിരിച്ചു കയറൽ അസാധ്യം ആണ്.

കൊച്ചി: രണ്ട് ദിവസമായി നല്‍ക്കാതെ തുടരുന്ന മഴയില്‍ കേരളത്തിലെ മിക്ക ജില്ലകളും മഴക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രളയത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. സുരക്ഷാ മുന്‍കരുതലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സാധാരണക്കാര്‍ ശ്രദ്ധിക്കണമെന്നാണ് നടന്‍ സണ്ണി വെയ്നിന്‍റെ നിര്‍ദ്ദേശം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ അപ്പോഴപ്പോൾ ഉള്ള വിവരങ്ങളും മറ്റും സണ്ണി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

സാധാരണക്കാരായ രക്ഷാപ്രവർത്തകരുടെ ശ്രദ്ധക്ക് :റോഡിന്റെ കീഴിലൂടെ സൈഡിലൂടെ ഒക്കെ പോകുന്ന സീവേജ് ലൈൻ നിറഞ്ഞു വെള്ളം കുത്തി ഒഴുകുന്ന കൊണ്ടു , ആ പ്രഷർ കാരണം “മാൻഹോൾ കവറുകൾ” പൊങ്ങി നീങ്ങി പോന്നിട്ടുണ്ടാവും.. നെഞ്ചിന്റെ ഉയരത്തിൽ വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കുഴിയിൽ പെട്ടാൽ തിരിച്ചു കയറൽ അസാധ്യം ആണ്… അതിനാൽ വെള്ളത്തിനു അടിയിൽ മുന്നിൽ വടി കുത്തി നോക്കി കുഴികൾ ഇല്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് നീങ്ങുക…. വെളിച്ചം തീരെ കുറവായത് കൊണ്ടു നിങ്ങൾക്ക് അപകടം ഉണ്ടായാൽ കൂടെ ഉള്ളവർ പോലും ചിലപ്പോൾ കാണാൻ സാധ്യത ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button