Latest NewsKerala

കേരളത്തിലേക്ക് കൂടുതല്‍ കേന്ദ്രസേനയെത്തുന്നു

ന്യൂ ഡൽഹി : കേരളത്തിലെ മഴക്കെടുതി നേരിടാൻ  കൂടുതൽ കേന്ദ്ര സേനയെത്തുന്നു. ക്യാബിനറ്റ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

അതേസമയം  പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ജാഗ്രതാ നിർദേശം നൽകിയത്. ആലുവയിൽ അരകിലോമീറ്റർ പരിധിയിലുള്ളവർ ഒഴിയണമെന്നും നിർദേശമുണ്ട്.

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം. നേവിയുടെ ബോട്ടുകൾക്ക് രക്ഷാപ്രവർത്തനം നടത്താനായില്ല. ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button