Latest NewsKerala

കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി : എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രിയും

എല്ലാത്തിന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമാണ് ഉള്ളത്.

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്ര സർക്കാരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവശ്യമായ മുഴുവൻ സേവനങ്ങളും കേന്ദ്ര സർക്കാർ നൽകും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.മുല്ലപെരിയാർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നീരൊഴുക്കിന് തുല്യമായ വെള്ളം ഇപ്പോൾ തമിഴ്നാട് കൊണ്ടു പോകുന്നു. അതിനാൽ തന്നെ മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ രക്ഷാപ്രവർത്തകരെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് കരസേനയേയും, ദുരന്തനിവാരണ സേനയേയും ,കരസേന എൻജിനീയറിങ്ങ് വിഭാഗത്തെയും ആണ് ആവശ്യപ്പെട്ടത് രക്ഷാപ്രവർത്തകരെ ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കാൻ C- 17 വിമാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാത്തിന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമാണ് ഉള്ളത്. ഡിഫൻസ് സെക്രട്ടറിയുമായും ഹോം സെക്രട്ടറിയുമായി ചർച്ച ചെയ്ത് വിമാനം എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.കൂടുതൽ ബോട്ടുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാത്തിനും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ട് എല്ലാ കാര്യങ്ങളിലും സഹായിക്കാം എന്ന് ഉറപ്പ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസിറ്റീവായ നിലപാടാണ് പ്രധാന മന്ത്രി സ്വീകരിച്ചത്. ഗവർണ്ണറെ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്. 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. പെരിയാർ അടക്കം മുഴുവൻ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button