ന്യൂഡൽഹി: കേരളത്തിന് അടിയന്തര സഹായം ലാഭയമാക്കുമെന്നും രക്ഷാദൗത്യം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദരമോദി. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ALSO READ: ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി; എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍
ഞായറായഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും എന്ന് സൂചന നല്‍കിയിരുന്നു .അതോടൊപ്പം തന്നെ അതീവ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു .കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.
Post Your Comments