Latest NewsKerala

പത്തനംതിട്ട ജില്ലയില്‍ വീടുകളുടെ ടെറസ്സുകളില്‍ കുടുങ്ങി 100ൽ അധികം ആളുകള്‍

പമ്പാനദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നത് കാരണം

പത്തനംതിട്ട : കഴിഞ്ഞ രണ്ട് ദിവസമായി മഴ ശക്തമായി തുടരുന്നതോടെ 100ൽ അധികം ആളുകള്‍ പത്തനംതിട്ട ജില്ലയില്‍ വീടുകളുടെ ടെറസ്സുകളില്‍ കുടുങ്ങികിടക്കുന്നു. പമ്പാനദിയിലെ വെള്ളം ക്രമാതീതമായി ഉയർന്നതാണ് പത്തനംതിട്ട ജില്ലയിലെ വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്.  നിരവധി കുടുംബങ്ങളെ ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
കെട്ടിടങ്ങളുടെയും വീടുകളുടെയും ടെറസില്‍ കയറിയവരുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ALSO READ: സംസ്ഥാനം വീണ്ടും കേന്ദ്ര സഹായം തേടി

ചുറ്റുപാടും വെള്ളം കയറി മൂടിക്കിടക്കുന്നതിനാല്‍ അങ്ങോട്ടേയ്ക്കുള്ള വഴിയും രക്ഷാസേനയ്ക്ക് അജ്‍ഞാതമാണ്. റാന്നി, മാരാമണ്‍ എന്നിവിടങ്ങളിലെ മഴക്കെടുതികള്‍ അതിഭീകരമായ അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. സഹായം ആവശ്യപ്പെട്ട് നിരവധി പേര് കൺട്രോൾ റൂമിൽ വിളിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button