തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി മേഖലയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. 300 പേരാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഹെലികോപ്റ്ററില്‍ രക്ഷപെടുത്തുന്നവരെ കൊച്ചിയിലേക്ക് മാറ്റും. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഭരണകൂടം അറിയിച്ചു.
അതേസമയം പത്തനംതിട്ടയില്‍ താഴ്ന്ന പ്രദേശത്ത് നൂറുകണക്കിന് ആളുകള്‍ കുടുങ്ങിയതായി സംശയിക്കുന്നു. വീടിന്റെ മുകള്‍നിലയിലേക്ക് സുരക്ഷിതമായി മാറിയ പലരും ഇപ്പോള്‍ ആശങ്കയിലാണ്. വെള്ളം രണ്ടാംനിലയിലേക്ക് കയറിത്തുടങ്ങിയെന്ന് പറഞ്ഞ് രോഗികളായ വൃദ്ധരും കുഞ്ഞുങ്ങളും അടക്കം രക്ഷപ്രവര്‍ത്തകര്‍ക്ക് വിളികളെത്തുന്നുണ്ട്.
Also Read : കനത്ത മഴ; ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു
വിളിച്ചു കിട്ടാത്തവര്‍ അവസാന മാര്‍ഗമെന്ന നിലയിലാണു മാധ്യമങ്ങളെയും സമീപിക്കുകയാണ്. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്. പലരും രക്ഷാപ്രവര്‍ത്തകര്‍ തേടിയെത്തും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. രണ്ടു ദിവസത്തോളം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്നു മൊബൈല്‍ ഫോണുകള്‍ ഓഫായതോടെ മാതാപിതാക്കളുടെ യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആധിയിലാണു വിദേശത്തുള്ളവര്‍. പഴയ വീടുകളുടെ ടെറസില്‍ കഴിയുന്നവര്‍ വീടുകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ്.
Post Your Comments