മുന്‍കാലങ്ങളില്‍ കേരളം കണ്ട മഴയുടെയും വെള്ളപ്പൊക്ക ഭീഷണിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. കേരളം അതീവ ജാഗ്രതാ നിര്‍ദ്ദേശത്തിലാണ്. പ്രാണനെടുക്കുന്ന പേമാരിയും ദുരിതവും ശക്തമാകുമ്പോള്‍ ഈ ദുരന്തം എന്തുകൊണ്ട് ഉണ്ടായെന്നു ആരും ചിന്തിക്കുന്നില്ല. പ്രകൃതിയെ നശിപ്പിച്ചും കയ്യേറിയും അധികാര ദുര്‍ഭരണം നടത്തുന്നവര്‍ ഈ ദുരന്തം ക്ഷണിച്ചു വരുത്തിയതാണ്.
നിലയില്ലാ കയത്തില്‍ രക്ഷയ്ക്കായി നിലവിളികളോടെ കേഴുകയാണ് ജനങ്ങള്‍. ഈ ദുരിത നേരത്ത് കേന്ദ്രവും സേനയും പോലീസുമെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. ഏതു സമയവും വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ കീഴടക്കിയ പോരാളികള്‍ ഇപ്പോള്‍ എവിടെയാണ്? ആരെയും കളിയാക്കുന്നതോ ജാതി മത വര്‍ഗ്ഗീത പറയുന്നതോ അല്ല.. എല്ലാവരും ഒന്ന് ശ്രദ്ധിച്ച് നോക്കൂ … ഇന്ന് കേരളത്തില്‍ നടക്കുന്നത് എന്താണ്?
വാട്സാപ്പും ട്വിറ്ററും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെല്ലാം നിറഞ്ഞുകവിയുന്നത് ആശങ്ക തുളുമ്പുന്ന പ്രളയ ദൃശ്യങ്ങളാണ്. രക്ഷയ്ക്കായുള്ള നിലവിളികളാണ്. സ്നേഹത്തിന്റെ കൈത്താങ്ങായി സുരക്ഷിതരായവര്‍ പ്രാര്‍ത്ഥിക്കുന്നു എല്ലാവരുടെയും രക്ഷക്കായി.. രണ്ടു ദിവസങ്ങള്‍ കൊണ്ട് ദുരിതമഴ കവര്‍ന്നെടുത്തത് മുപ്പതിലധികം ജീവനുകള്‍…
നമ്മുടെ സംസ്കാരത്തിനും ജീവിതത്തിനും ചേരാത്ത പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചടിയല്ലേ ഈ ദുരന്തം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ശബരിമല വിശ്വാസത്തിനു എതിരായുള്ള പ്രവര്‍ത്തങ്ങള്‍, നമ്മുടെ സംസ്കാരത്തിന്റെ അധപതനം കാണിക്കുന്ന നോവലുകള്‍ തുടങ്ങി പ്രകൃതിയെ ഹനിക്കുന്ന നിരവധി വഴികള്‍ നമ്മള്‍ തന്നെ സൃഷ്ടിച്ചുകൊണ്ട് നമ്മള്‍ തന്നെ ഈ ദുരന്തത്തെ ക്ഷണിച്ചു വരുത്തി എന്ന് ഓരോ ദൈവ വിശ്വാസിയും ചിന്തിക്കുന്നതില്‍ തെറ്റ് എന്താണ്? പാവനമായ കര്‍മ്മങ്ങള്‍ നടത്തേണ്ടവര്‍ പാപ കര്‍മ്മങ്ങള്‍ നടത്തുന്നതിന്റെ ഫലമല്ലേ ഈ ദുരന്തം.
അതീവ ജാഗ്രതാ നിര്‍ദ്ദേശത്തിലാണ് പത്തനംതിട്ട ജില്ല. മലയില്‍ തന്നെ ഇരിക്കുന്ന അയ്യപ്പക്ഷേത്രം ഇന്ന് ഒറ്റപ്പെട്ടു വെള്ളത്തിലായിരിക്കുന്നു. ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിനു വേണ്ടി മുറവിളികൂട്ടിയവര്‍ ഇന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നിലവിളികളോടെ നില്‍ക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ പ്രകൃതി ദേവതയുടെ വിളയാട്ടങ്ങള്‍ തന്നെയാണ്. ഏതൊരു വിശ്വാസിയും ചിന്തിക്കുന്നത് പോലെ ദൈവമെന്ന ശക്തിയുണ്ടെന്ന തെളിവുകളാണ് ഈ ദുരന്തം. ആചാരങ്ങളെ വെല്ലുവിളിച്ച വിപ്ലവ പോരാളികള്‍ എവിടെപോയി… സൈബര്‍ താരങ്ങള്‍ എല്ലാം ഈ പ്രകൃതി കോപത്തില്‍ മുങ്ങിപ്പോയോ…
വിപ്ലവം നല്ലതാണ്. നിയതമായ രീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ശക്തികളെ തോല്‍പ്പിച്ചു നന്മയുടെ പുതിയ പാഠങ്ങള്‍ എഴുതുമ്പോള്‍. എന്നാല്‍ ഇവിടെ നടക്കുന്നത് പുരോഗനവും വിപ്ലവവും സൈബര്‍ ഇടത്തില്‍ മാത്രം. അവിടെ വര്‍ഗ്ഗീയതയുടെ വിഷങ്ങള്‍ ചീറ്റാന്‍ വാക്കുകള്‍ കൊണ്ടുള്ള കളികള്‍ നടത്തുന്നവര്‍ മാത്രം. അത്തരം ഒരു സമൂഹത്തിന്റെ തെറ്റായ പ്രവര്‍ത്തിയുടെ ഫലം തന്നെയാണ് ഈ പ്രകൃതി ക്ഷോഭത്തിനു പിന്നില്‍… സഹിക്കാവുന്നതിനും അപ്പുറം ആകുമ്പോള്‍ ആരും പ്രതികരിക്കുന്നത് പോലെ പ്രകൃതിയും പ്രതികരിച്ചു. പക്ഷെ ഈ പ്രകൃതി താണ്ഡവത്തിന്റെ ഇരകള്‍ പാവം നമ്മളും…
പവിത്ര പല്ലവി
Post Your Comments