
ബിധുന (യുപി): ഉത്തര്‍പ്രദേശിലെ ഔറായിയ ജില്ലയിലെ ബിധുനായില് ആരാധനലയത്തില്‍ രണ്ട് സംന്യാസിമാരെ കുത്തിക്കൊന്നു. അജ്ഞാതരായ അക്രമികൾ ആരാധനാലയത്തിൽ കയറിയാണ് ഇവരെ കൊലപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മൂന്ന് ഹിന്ദു സംന്യാസിമാരെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട് രാജേഷ് കുമാര്‍ സക്സേന പറഞ്ഞു. ഇതോടെ സ്ഥലത്ത് ജനങ്ങൾ അക്രമാസക്തരായി, കടകള്‍ തീവെച്ചു, സ്ഥിതി നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
സന്യാസിമാരെ ആക്രമിക്കാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ല. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമൊരുക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലജ്ജറാറാം (65), ഹല്‍കേ റാം (53) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറ്റാവാ നഗരത്തിലെ ബകേവാര്‍ സ്വദേശികളാണ്. രാംശരണ്‍ (56) എന്ന സംന്യാസിക്ക് പരിക്കുണ്ട്. ഒട്ടേറെ മുറിവുകളേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments