
കൂത്താട്ടുകുളം ∙ കാക്കൂർ അണ്ടിച്ചിറ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മീനിന് പകരം ചൂണ്ടയിൽ കുരുങ്ങി ലഭിച്ചത് മഹാവിഷ്ണു വിഗ്രഹം. വിഗ്രഹം പൊലീസ് ആർഡിഒയ്ക്ക് കൈമാറി. ഒരടിയോളം ഉയരത്തിൽ മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള വിഗ്രഹമാണ് തിങ്കളാഴ്ച രാത്രി അണ്ടിച്ചിറ പാലത്തിൽ നിന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്ന നെടുവീട്ടിൽ സരീഷ്, സിബി പൗലോസ് എന്നിവർക്ക് ലഭിച്ചത്.
വിഗ്രഹത്തിനു അര കിലോ ഭാരമുണ്ട്. ലോഹത്തിൽ തീർത്ത വിഗ്രഹത്തിന്റെ ഒരു കൈ ഒടിഞ്ഞ നിലയിലാണ്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി വിഗ്രഹം ഏറ്റുവാങ്ങി.
Post Your Comments