തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മഴ കനത്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വാഹനഗതാഗതവും വൈദ്യുതിബന്ധങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലും താറുമാറായി. തിരുവനന്തപുരത്ത് നിരവധി റോഡുകൾ വെള്ളപ്പൊക്കം നിമിത്തം വാഹനങ്ങൾ മുന്നോട്ടു പോകാനാകാത്ത വിധം ഗതാഗത തടസം നേരിടുകയാണ് അതിനാൽ താഴെ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലൂടെ പോകുന്നവർ ദയവായി യാത്ര വഴി മാറ്റി സഞ്ചരിക്കാൻ ശ്രദ്ധിക്കുക.
ഗതാഗത തടസ്സം നേരിടുന്ന സ്ഥലങ്ങൾ ചുവടെ;
കിള്ളിപ്പാലം – അട്ടകുളങ്ങര റോഡ്
കരമന – ആറന്നൂർ റോഡ്
കണ്ണമ്മൂല – വടയ്ക്കാട് റോഡ്
കുമാരപുരം – കിംസ്
കുമാരപുരം – കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ
പൊട്ടക്കുഴി – ആനയടി ഹോസ്പിറ്റൽ
Also Read: തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്
Post Your Comments