തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തുടങ്ങിയ മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. പുലര്‍ച്ചെ രണ്ടരയോടെ ആമയിടിഞ്ചാല്‍ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടാന്‍ കാരണമായത്. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ALSO READ:മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി
മഴ നിർത്താതെ തുടരുന്നതോടെ അരുവിക്കര, നെയ്യാര്‍, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനത്ത് പലയിടങ്ങളും വെള്ളത്തിൽ മുങ്ങി
കനത്ത മഴയില്‍ പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ബോണക്കാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments