Latest NewsKerala

കനത്ത മഴ : 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,വയനാട് ,ആലപ്പുഴ , കോഴിക്കോട് , പാലക്കാട് ,പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, മലപ്പുറം , എറണാകുളം തുടങ്ങിയ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Read also:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകി വിടുന്നത്. മുല്ലപ്പെരിയാറും തുറന്നതോടെ ഇടുക്കിയിലേക്ക് ജലം ഒഴുകിയെത്തുന്നത് കൂടിയ സാഹചര്യത്തിലാണ്. ഭൂതത്താന്‍കെട്ടിന് താഴെ കാലടി-മലയാറ്റൂര്‍ മുതല്‍ ആലുവ വരെയുള്ള തീരദേശമേഖല അപ്പാടെ വെള്ളപ്പൊക്കം കനക്കുമെന്നും സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button