തിരുവനന്തപുരം•ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്‌നാട് നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടു. 11 ഷട്ടറുകള്‍ ഒരടിവീതമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് തമിഴ്‌നാട് ഡാം തുറന്നത്. സ്പില്‍വേയിലൂടെയുള്ള ജലം ഇടുക്കി അണകെട്ടിലേക്ക് ഒഴുകി തുടങ്ങി. വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴിയാണ് ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുകി എത്തുന്നത്.
സെക്കന്റില്‍ 4490 ഘനയടി വെള്ളമാണ് സ്പില്‍ വേ പുറത്തേക്കൊഴുകുന്നത്. ഇത്രയും ജലം ഒഴുക്കി വിട്ടിട്ടും മുല്ലപെരിയാറിലെ ഇപ്പോഴത്തെ ജല നിരപ്പ് 140.25 അടിയാണ്.
Read Also:മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു : ജനങ്ങളെ ഒഴിപ്പിയ്ക്കുന്നു
അതേസമയം, മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പെരിയാര്‍ തീരത്ത് നിന്നും 1,250 കുടുംബങ്ങളെ ഒഴിപ്പിച്ചു. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ സമിതി ബുധനാഴ്ച ഡാമിലെത്തും.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു.
Post Your Comments